വീടുപണി ആരംഭിക്കുന്ന മാസം തുടങ്ങി പത്താം രാശിയിൽ ആണ് കല്ല് ഇടേണ്ടത് വീടിന്റെ ദീർഘവിസ്താരങ്ങളെ , കിഴക്കു തുടങ്ങി പ്രദക്ഷിണമായി നാലായി വിഭജിച്ച് , ജ്യോതിഷവിധിപ്രകാരമുള്ള രാശിക്രമം കണക്കാക്കണം . കല്ലിടുന്ന സ്ഥലത്ത് ചാണകം കൂട്ടിമെഴുകി ശു ദ്ധിയാക്കി സ്വസ്തിക പത്മമിട്ട് അക്ഷതം വിതറി കുറുമ്പുല്ലിട്ട് വയ്ക്കുക . ആദ്യമായി വിളക്കത്ത് ഗണപതിക്ക് നിവേദിക്കുക . അനന്തരം പീഠം പൂജിച്ച് പത്മത്തിലേയ്ക്ക് അനന്തനെ ആവാഹിക്കുക . അതിനുശേഷം സ്ഥാപിക്കുവാനുള്ള ശില പുണ്യാഹം തളിച്ച് ശുദ്ധിവരുത്തി അനന്തന്റെ ശിരസ്സിൽ എന്ന് സങ്കൽപ്പിച്ച് വയ്ക്കുക . അനന്തരം ശിലയിൽ ഇളനീർ ആടി ഭൂമീ ദേവിയെ ആവാഹിച്ച് പൂജിക്കുക . അവസാനം ഗണപതി വിടർത്തുക . തറ കരിങ്കല്ലിലാണ് പടുക്കുന്നതെങ്കിൽ , ആദ്യം സ്ഥാപിക്കുന്ന ശിലയ്ക്കും കരിങ്കല്ലുതന്നെ വേണം .
ഗൃഹനാഥൻ , ഗൃഹനാഥ , കാരണവന്മാർ , ആചാര്യന്മാർ , പുരോഹിതന്മാർ , മഹത് വ്യക്തികൾ മുതലായവർക്കെല്ലാം ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കാം .